Homeലേറ്റസ്റ്റ്വൈലത്തൂരിലെ ഗതാഗതക്കുരുക്കും, തെരുവു കച്ചവടവും പൊറുതിമുട്ടിയ വ്യാപാരികൾ നിരാഹാര സമരം നടത്തി

വൈലത്തൂരിലെ ഗതാഗതക്കുരുക്കും, തെരുവു കച്ചവടവും പൊറുതിമുട്ടിയ വ്യാപാരികൾ നിരാഹാര സമരം നടത്തി

വൈലത്തൂർ: വൈലത്തൂർ ടൗണിലെ നിരന്തരമായ ഗതാഗത കുരുക്കിനും അനധികൃത തെരുവ് കച്ചവടത്തിനും അധികൃതർ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാഴാഴ്ച വൈലത്തൂരിൽ ഏകദിന നിരാഹാര സത്യാഗ്രഹം നടത്തി. ആശുപത്രി, റെയിൽവേ സ്റ്റേഷൻ, മറ്റ് സർക്കാർ ഓഫീസുകൾ, എന്നിവയിലേക്ക് യാത്ര ചെയ്യുന്നവരും ഒട്ടനവധി വിദ്യാർത്ഥികളും ടൗണിലെ ഗതാഗത കുരുക്കിലപ്പെട്ട് സമയത്തിനെത്താൻ കഴിയാതെ  പ്രയാസപ്പെടുന്നത് നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന വാഹനങ്ങളുടെ നീണ്ട നിര ടൗണിലെ സ്ഥിരം കാഴ്ചയാണ്. നിരന്തരം പരാതികളുന്നയിച്ചിട്ടും ടൗണിലെ ഗതാഗത നിയന്ത്രണത്തിന് സ്ഥിരമായ പോലീസ് സംവിധാനമൊരുക്കാൻ പോലും പ്രാദേശിക ഭരണകൂടത്തിൻ്റെ ഭാഗത്തുനിന്നും യാതൊരുവിധ ശ്രമങ്ങളുമുണ്ടാവാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരപരിപാടികളുമായി വ്യാപാരികൾ രംഗത്തിറങ്ങുന്നത്. അനുകൂല തീരുമാനങ്ങളില്ലാത്ത പക്ഷം കടയടപ്പുൾപ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്നും യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു. യൂനിറ്റ് പ്രസിഡൻ്റ് അഷറഫ് പന്നിക്കണ്ടത്തിൽ, എ ദാമോദരൻ മാസ്റ്റർ, പി.കെ ഷമീം, ഇബ്രാഹിം കുട്ടി, ഇ.പി  മുജീബ്, ആർ.സി ഹംസ, മുജീബ് സാരിഫ്, പി.എം മുത്തു, എം. സൈതലവി ഹാജി, തുങ്ങിയവർ നേതൃത്വം നൽകി

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -