വൈലത്തൂർ: വൈലത്തൂർ മാർക്കറ്റിന് പിറകുവശത്ത് റോഡിലേക്ക് ചായ്ഞ്ഞു നിന്ന പുൽക്കാടുകൾ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈലത്തൂർ യൂനിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ വൃത്തിയാക്കി. വാഹനങ്ങൾക്കും വിദ്യാർത്ഥികൾക്കടക്കമുള്ള കാൽനടയാത്രക്കാർക്കും പുൽക്കാട് ഏറെ ഭീഷണിയായിരുന്നു. വ്യാപാരി ദിനത്തിന്റെ ഭാഗമായി ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന സാമൂഹിക സേവന പ്രവർത്തനത്തിന്റെ ഭാഗമായാണ് ശുചീകരണ പ്രവർത്തി നടത്തിയത്. യൂനിറ്റ് പ്രസിഡൻ്റ് അഷ്റഫ് പന്നികണ്ടത്തിൽ, സെക്രട്ടറി ഷമീം വൈലത്തൂർ, ഹംസ മെട്രോ, സലീം ചോയിസ്, പി.എം. മുത്തു ഇർഷാദ്, ശിഹാബ് പുഴക്കൽ, കെ.പി. റാഹത്ത് ബാബു, താജുദ്ദീൻ ഇമേജ് തുടങ്ങിയവർ പങ്കെടുത്തു.