Homeപ്രാദേശികംപാർലമെൻ്റ് മാർച്ച്: കടുങ്ങാത്തുകുണ്ടിലെ വ്യാപാരികൾക്ക് യാത്രയയപ്പ് നൽകി

പാർലമെൻ്റ് മാർച്ച്: കടുങ്ങാത്തുകുണ്ടിലെ വ്യാപാരികൾക്ക് യാത്രയയപ്പ് നൽകി

കൽപകഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ നാളെ നടക്കുന്ന പാർലമെൻ്റ് മാർച്ചിൽ പങ്കെടുക്കുന്നതിന് വേണ്ടി  കടുങ്ങാത്തുകുണ്ടിൽ നിന്ന് പോകുന്ന സമര വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി.  കടുങ്ങാത്തുകുണ്ട് വ്യാപാര ഭവനിൽ നടന്ന ചടങ്ങ് ഡോക്ടർ. ഒ. ജമാൽമുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.കെ കുഞ്ഞു അധ്യക്ഷത വഹിച്ചു. കാടേങ്ങൽ ഉണ്ണി വളണ്ടിയർമാരെ ഹാരമണിയിച്ചു. ആച്ചാത്ത് അബു , ഷരീഫ് സിൻസ, സി.എസ് ഷേഖ്, എലൈറ്റ് മുയ്തീൻകുട്ടി, ഷുഹൈബ് സിറ്റി,  അലി കൊന്നാരത്ത്, സി. മുഹമ്മദ് കുട്ടി, കെ.ടി അലി, പി.വി റാഫി എന്നിവർ സംസാരിച്ചു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -