കുറ്റിപ്പുറം: കുറ്റിപ്പുറം മഞ്ചാടിക്ക് സമീപം ഭാരതപ്പുഴയോട് ചേർന്നുള്ള സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ പുഴയിലെ ചെങ്ങണ പുൽക്കാടിന് തീപിടിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് തീയണക്കുന്നതിനിടെയാണ്
കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. 45 നും 50 നും ഇടയിൽ പ്രായം വരുന്ന പുരുഷന്റേതാണ് മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.