കുറ്റിപ്പുറം: തവനൂർ കൂരടയില്‍ വീട് കുത്തിത്തുറന്ന് എട്ട് പവന്‍ സ്വര്‍ണവും നാല് ഗ്രാം ഡയമണ്ടും മോഷ്ടിച്ചു. പ്രവാസിയായ ആലിക്കല്‍ ആസിഫിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണവുംഗ്രാംഡയമണ്ടും മോഷണം പോയത്. സംഭവത്തില്‍ കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിന്റെ പിറകുവശം വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. വീട്ടില്‍ നാലു ദിവസമായി താമസം ഉണ്ടായിരുന്നില്ല. വീട്ടുകാര്‍ ശനിയാഴ്ച വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. സംഭവ സ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും കുറ്റിപ്പുറം പൊലീസും വീട്ടിലെത്തി പരിശോധന നടത്തി. ചുറ്റളവിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. തിരൂര്‍ ഡിവൈ.എസ്.പി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.