തിരൂർ: കുറ്റിപ്പുറം അമാന ആശുപത്രിയിലെ നഴ്‌സായ കോതമംഗലം സ്വദേശിനി അമീന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒളിവിൽ പോയ ആശുപത്രി മുൻ ജനറല്‍ മാനേജർ എൻ.അബ്ദുല്‍ റഹ്‌മാനെ പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലായ അബ്ദുല്‍റഹ്‌മാനെ പൊലിസ് സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. തിരൂർ ഡി.വൈ.എസ്.പി സി.പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ചോദ്യ ചെയ്യല്‍. ജനറല്‍ മാനേജർ എൻ.അബ്ദുല്‍ റഹ്‌മാന്റെ മാനസിക പീഡനത്തെ തുടർന്നാണ് അമീന ആത്മഹത്യ ചെയ്തതെന്ന ആക്ഷേപമുയർന്നിരുന്നു.
ഈ മാസം 12ന് വൈകീട്ടോടെയാണ് നഴ്‌സ് അമീനയെ ആശുപത്രിയുടെ ഹോസ്റ്റല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. അമീനയെ വളാഞ്ചേരിയിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
നഴ്‌സുമാരുടെ സംഘടനകളും വിവിധ പാർട്ടികളും അമാന ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിരുന്നു.