വൈലത്തൂർ: കുറ്റിപ്പാല ഫ്രണ്ട്സ് വാട്സ്ആപ്പ് കൂട്ടായ്മ വർഷം തോറും നൽകി വരാറുള്ള റമദാൻ റിലീഫ് കിറ്റ് വിതരണോദ്ഘാടനം
കുറ്റിപ്പാല ജുമാമസ്ജിദ് ഖത്തീബ് അബ്ദുസമദ് റഹ്മാനി ഉസ്താദ് നിർവഹിച്ചു. പെരുമണ്ണ ക്ലാരി പഞ്ചായത്ത് മെമ്പർ സഫുവാൻ പാപ്പാലി അധ്യക്ഷത വഹിച്ചു.
രണ്ട് ഘട്ടങ്ങളിലായിട്ടാണ് കിറ്റ് വിതരണം നടക്കുന്നത്. മഹല്ലിന് സമീപത്തുള്ള നിരവധി കുടുംബങ്ങൾക്കും കിറ്റ് നൽകി വരുന്നുണ്ട്. പിലത്തോടത്തിൽ അബ്ദുറഹ്മാൻ കുറ്റിപ്പാല, കോർഡിനേറ്റർമാരായ അബ്ദുൽ നാസർ കവറൊടി, അബ്ദുൽ അസീസ് കാരാട്ട്, അഷ്റഫ് കവറൊടി എന്നിവർ നേതൃത്വം നൽകി. കോയാമു മാസ്റ്റർ, ബഷീർ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു