കുറ്റിപ്പുറം പ്രസ് ക്ലബിൻ്റെ അക്ഷരശ്രീ പുരസ്കാരം കായക്കൽ അലി മാഷിന് സമ്മാനിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണനാണ് പുരസ്കാരം സമ്മാനിച്ചത്. കഴിഞ്ഞ നാലു പതിറ്റാണ്ടായി പ്രാദേശിക പത്രപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമാണ് കായക്കൽ അലി മാഷ്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥ, കവിത എന്നിവ എഴുതുന്ന അലി മാഷ് ഒരു സാഹിത്യകാരൻ കൂടിയാണ്. മാധ്യമം ദിനപത്രത്തിന്റെ തിരുന്നാവായ ലേഖകനായ ഇദ്ദേഹം ജില്ലയിൽ അറിയപ്പെടുന്ന മാധ്യമപ്രവർത്തകരിൽ പ്രമുഖനാണ്