കൽപകഞ്ചേരി: കുറുക്കോൾകുന്ന് – കുറ്റിപ്പാല റോഡ് വീതി കൂട്ടണമെന്ന് ആവശ്യപ്പെട്ട് സി.പി.എം വളവന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നിവേദനം നൽകി. വളവന്നൂർ, ചെറിയമുണ്ടം, പൊന്മുണ്ടം, പെരുമണ്ണ ക്ലാരി എന്നീ നാല് പഞ്ചായത്തുകളിലൂടെയാണ് ഈറോഡ് കടന്നുപോകുന്നത്. വാഹനങ്ങളുടെ ഏറെ തിരക്കേറിയ റോഡാണിത്. കോഴിക്കോട് ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുമുള്ള ഒരു പ്രധാന റോഡ് കൂടിയാണിത്.
ഏരിയ കമ്മിറ്റിയംഗം പി.സി കബീർ ബാബു, ലോക്കൽ കമ്മിറ്റി അംഗം വി. പ്രേമൻ, ലോക്കൽ സെക്രട്ടറി അമീർ ഇളയോടത്ത് തുടങ്ങിയവർ ചേർന്നാണ് നിവേദനം നൽകിയത്