കോട്ടക്കൽ: കുട്ടികളിലെ ഭൗതിക കഴിവുകൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുറുകത്താണി ക്ലാരി പുത്തൂർ എ.എം.എൽ.പി സ്കൂളിൽ ചെസ്സ് പരിശീലനം തുടങ്ങി. ജില്ലയിൽ ആദ്യമായാണ് എൽ.പി തലത്തിലെ കുട്ടികൾക്ക് ചെസ്സ് പരിശീലനം ആരംഭിക്കുന്നത്. ചെസ്സ് ക്ലബ് ജില്ല സെക്രട്ടറി മുഹമ്മദ് ഇർഷാദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഇസ്മായിൽ പൂഴിക്കൽ അധ്യക്ഷത വഹിച്ചു. അണ്ടർ സേവൻ ജില്ല ചാമ്പ്യൻ മുഹമ്മദ് സയാൻ മുഖ്യാഥിതിയായി. വാർഡ് മെമ്പർ ശ്രീരേഖ മുല്ലഞ്ചേരി, പി.ടി.എ പ്രസിഡന്റ് ശബ്‌ന മോൾ, വൈസ് പ്രസിഡന്റ് വി.കെ. ശംസുദ്ധീൻ, ചെസ്സ് ക്ലബ് ജില്ല പ്രസിഡന്റ് ഹാഫിസ്, സ്കൂൾ ലീഡർ അബിയ, എന്നിവർ സംസാരിച്ചു. റൂബി സ്വാഗതവും അബ്ദുൽ മുനീർ നന്ദിയും പറഞ്ഞു.