ചെറിയമുണ്ടം പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ തലക്കടത്തൂര്‍ പരന്നേക്കാട് കോളനിയിലെ അക്ഷയ കുടുംബശ്രീ യൂണിറ്റെടുത്ത ലോണാണ് കുടിശ്ശിക തെറ്റി ജപ്തിയായത്. ലോൺ അടക്കാനായി കൊടുത്ത പണം ബാങ്കിൽ അടക്കാതെ കുടുംബശ്രീ പ്രവർത്തക മറ്റംഗങ്ങളെ കബളിപ്പിച്ചുവെന്നാണ് പരാതി.
പതിനാറ് അംഗങ്ങളുള്ള അക്ഷയ കുടുംബശ്രീ യൂണിറ്റാണ് ഒമ്പത് ലക്ഷം രൂപ ലോണെടുത്തത്. ഒമ്പത് അംഗങ്ങൾ ആവശ്യമുള്ള തുക ലോണായി എടുക്കുകയും ചെയ്തു. ലോണിലേക്ക് അടക്കാനുള്ള തുക യൂണിറ്റിൽ അംഗമായ കുടുംബശ്രീ പ്രവർത്തകയെ അടക്കാനായി ഏല്പിച്ചുവെങ്കിലും അവർ പണമടക്കാതെ കബളിപ്പിക്കുകയാണന്നാണ് പരാതി. ലോൺ അടക്കേണ്ട സമയപരിധി കഴിഞ്ഞതോടെ പലിശയടക്കാനായി ബാങ്കിലെത്തിയപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം ഇവർ അറിയുന്നത്. തുടർന്ന് മൂന്ന് മാസത്തിനകം പണം അടച്ചോളമെന്ന് കുടുംബശ്രീ പ്രവർത്തക എഗ്രിമെൻറ് നൽകുകയാണുണ്ടായത്. ഡിസംബർ 28 ന് കരാറിൽ പറഞ്ഞ തിയ്യതി അവസാനിച്ചതോടെയാണ് ഇവർ പോലീസ് സ്റ്റേഷനെ സമീപിക്കുന്നത്. തങ്ങളെ വഞ്ചിച്ച കുടുംബശ്രീ പ്രവർത്തകക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കബളിപ്പിച്ച പണം തിരിച്ചടപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം
News desk TIRUR live