Homeപ്രാദേശികംകെ.എസ്.ടി.യു ഉപജില്ല സമ്മേളനം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കെ.എസ്.ടി.യു ഉപജില്ല സമ്മേളനം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കൽപകഞ്ചേരി: ‘ ഉണരണം പൊതുബോധം വളരണം പൊതു വിദ്യാഭ്യാസം ‘ എന്ന വിഷയത്തിൽ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ താനൂർ ഉപജില്ല സമ്മേളനം വളവന്നൂരിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻ്റ് എ. ഷറഫുദ്ധീൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻ്റ് എൻ.പി മുഹമ്മദലി പ്രമേയ പ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി വീരാൻ കുട്ടി, വളവന്നൂർ പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി എം. മുസ്ഥഫ ഹാജി, കെ.എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡൻറ് റഹീം കുണ്ടൂർ, ജില്ല ട്രഷറർ കെ.എം. ഹനീഫ, കെ.പി. ജലീൽ, പി.എ. അലിക്കുട്ടി, ബഷീർ അഹമ്മദ്, അൻസാർ കളിയാട്ടംമുക്ക് എന്നിവർ സംസാരിച്ചു. വനിതാ സമ്മേളനം വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.സി. നജ്മത്ത് ഉൽഘാടനം ചെയ്തു. കെ.എം ഹാജറ അധ്യക്ഷത വഹിച്ചു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -