പുത്തനത്താണി: കേരള സാംസ്‌കാരിക സംഘം (കെ.എസ്.എസ്) ഈ വരുന്ന 10 ന് ശനിയാഴ്ച വൈകുന്നേരം 4 30ന് പുത്തനത്താണി കെ.ജെ ആന്റണി മാസ്റ്റര്‍ നഗറില്‍ വെച്ച് സാംസ്‌കാരിക സമ്മേളനവും നാടകവും നടത്തും. കെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ഹരിപ്പാട് ഹരികുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി വെട്ടിച്ചിറ മൊയ്തു അധ്യക്ഷനാകും.
സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി , സുലൈമാന്‍ മേല്‍പത്തൂര്‍, ഫാദര്‍ വി.ടി അന്ത്രയോസ് എന്നിവര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് വൈകീട്ട് 7 മണിക്ക് ഓച്ചിറ ‘സരിഗ’ യുടെ ‘കൂടെയുണ്ട് ‘ എന്ന നാടകവും അവതരിപ്പിക്കും. മതേതര മൂല്യങ്ങള്‍ക്കും മനുഷ്യ സ്‌നേഹത്തിനും കരുത്തു പകരുന്നതിനുള്ള കൂട്ടായ്മയാണ് സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് സംഘാടക സമിതി ഭാരവാഹികളായ മുസ്തഫ നീലിയാട്ട്, ഷെറില്‍ ബാബു പറക്കുണ്ടില്‍, കെ.പി കമറുദ്ധീന്‍, മുസ്തഫ ചക്കാല, സി.സിറാജ്, കെ.പി അക്ബര്‍ എന്നിവര്‍ അറിയിച്ചു.