കൽപകഞ്ചേരി: കൽപകഞ്ചേരി ബാഫഖി യതീംഖാന ആർട്സ് & സയൻസ് വുമൺസ് കോളേജ് എൻ.എസ്.എസ് യൂനിറ്റ് സഹപാഠിക്ക് നിർമ്മിച്ചു നൽകിയ രണ്ടാമത്തെ സ്വപ്നഭവനം കുടുംബത്തിന് കൈമാറി. കോളേജ് ഓഡിറ്റോറിയത്തിൽ പരിപാടിയിൽ യതീംഖാന മാനേജർ അതാഉള്ള അഹ്സനി കുടുംബത്തിന് താക്കോൽ കൈമാറി. കോഴിക്കോട് സർവ്വകലാശാല നാഷണൽ സർവ്വീസ് സ്കീമിൻ്റെ “അഭയം ഭവന നിർമ്മാണ പദ്ധതി” യുടെ ഭാഗമാണ് സഹപാഠിക്ക് വീട് നിർമ്മിച്ചു നൽകിയത്. കോഴിക്കോട് സർവ്വകലാശാല എൻ.എസ്.എസ് കോർഡിനേറ്റർ ഡോ. എൻ.എ ശിഹാബ്, ജില്ല കോർഡിനേറ്റർ മുഹമ്മദ് നൗഫൽ എന്നിവർ മുഖ്യ അതിഥികളായി. പ്രിൻസിപ്പൽ പ്രൊഫ. കെ. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു.