കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ 3 പേർ അറസ്റ്റില്‍. കോഴിക്കോട് മുക്കത്താണ് നാടിനെ ഞെട്ടിച്ച സംഭവം. പ്രതികള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കളാണെന്നാണ് പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
വയറുവേദനയെ തുടർന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഇന്ന് രാവിലെയായിരുന്നു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിച്ചത്. തുടർന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗർഭിണിയാണെന്ന് മനസ്സിലായി. ആശുപത്രി അധികൃതർ ഉടന്‍ തന്നെ വിവരം പൊലീസിന് അറിയിക്കുകയായിരുന്നു.
പൊലീസ് പെണ്‍കുട്ടിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയതോടെയാണ് പീഡനം നടത്തിയവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. സംഭവത്തില്‍ ഇനിയും ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം തന്നെ ആരംഭിച്ചിട്ടുണ്ടെന്നും മുഴുവന്‍ പ്രതികളേയും കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.