Homeകേരളംവീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന് വീട്ടമ്മയ്ക്ക് മെസ്സേജ് അയച്ച്  ലക്ഷങ്ങൾ തട്ടിയ യുവാക്കൾ അറസ്റ്റിൽ

വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന് വീട്ടമ്മയ്ക്ക് മെസ്സേജ് അയച്ച്  ലക്ഷങ്ങൾ തട്ടിയ യുവാക്കൾ അറസ്റ്റിൽ

ഓൺലൈൻ വഴി പണം തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശികൾ അറസ്റ്റിൽ. വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കല്ലറ- കുറുമ്പയം സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. കോഴിക്കോട് – കൊടുവള്ളി സ്വദേശി സെയ്ഫുൾ റഹ്മാൻ, കൊയിലാണ്ടി സ്വദേശികളായ ഹരി കൃഷ്ണൻ, അഖിൽ ബാബു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.
ഇൻസ്റ്റഗ്രാം വഴിയായിരുന്നു ചാറ്റിങ്. ആദ്യം 1000 രൂപ വീട്ടമ്മ നൽകി. പിറ്റേ ദിവസം 1300 രൂപ വീട്ടമ്മയുടെ അക്കൗണ്ടിൽ എത്തി. തുടർന്ന് 3000 രൂപ നൽകി. തൊട്ടടുത്ത ദിവസം 3300 രൂപ വന്നു. പിന്നെ 50,000 രൂപ ഇട്ടു, 53,000 രൂപ ലഭിച്ചു. തുടർന്ന് 80,000 രൂപ നൽകി. എന്നാൽ തിരികെ പണം ലഭിക്കാത്തപ്പോൾ ഇവരെ ബന്ധപ്പെട്ടു. എന്നാൽ അക്കൗണ്ട് ബ്ലോക്കായതിനാൽ പണം നൽകാൻ സാധിക്കുന്നില്ലെന്നും ഒരു ലക്ഷം രൂപ അയച്ചു തരണമെന്നും അറിയിച്ചു. തുടർന്ന് സമാനരീതിയിൽ അഞ്ച് ലക്ഷത്തോളം രൂപ വീട്ടമ്മ നൽകി. അക്കൗണ്ട് ബ്ലോക്ക് മാറിയാൽ പലിശ ഉൾപ്പെടെ പണം തിരികെ നൽകാമെന്നായിരുന്നു അറിയിച്ചത്. ഈ വിശ്വാസത്തിൽ സ്വർണ്ണം പണയം വെച്ചായിരുന്നു വീട്ടമ്മ പണം അയച്ചു കൊടുത്തത്. പല യു.പി.ഐ. അക്കൗണ്ടുകളിലേക്കാണ് വീട്ടമ്മ പണം അയച്ചു കൊടുത്തത്.

സംഭവത്തിന് പിന്നിൽ വൻ റാക്കറ്റാണെന്നാണ് പോലീസ് പറയുന്നത്. വിദ്യാർഥികളേയും തട്ടിപ്പിന് ഉപയോഗിക്കുന്നു. വിദ്യാർഥികളെക്കൊണ്ട് ബാങ്കിൽ അക്കൗണ്ട് എടുപ്പിച്ച് അവർ മുഖേന നടത്തുന്ന പണമിടപാടുകൾക്ക് കമ്മിഷൻ നൽകുന്നതായും പറയുന്നു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -