കൊണ്ടോട്ടി: പുളിക്കല്‍ അരൂർ എ.എം.യു.പി സ്‌കൂളില്‍ മഞ്ഞപ്പിത്തം പടരുന്നതിനെ തുടർന്ന് സ്‌കൂള്‍ താൽക്കാലികമായി അടച്ചു. 27-ാം തീയതി വരെ സ്‌കൂള്‍ അടച്ചിടാനാണ് തീരുമാനം. 20ലധികം വിദ്യാർത്ഥികള്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി ചികിത്സ തേടണമെന്നും അധികൃതർ നിർദേശം നല്‍കി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 102 പേർക്ക് ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു.