തിരൂർ: .എൻ.എം. വെട്ടം പടിയം ശാഖാ പുതുതായി നിർമ്മിച്ച സലഫി മദ്റസയുടെ കെട്ടിടത്തിൻ്റെ ഉദ്ഘാടനം കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി നിർവ്വഹിച്ചു. മദ്രസാ പ്രസ്ഥാനത്തിന്ന് ശാസ്ത്രീയമായ രൂപവും ഭാവയും നല്കിയ സാമൂഹൃപരിഷ്കർത്താവ് മർഹുംമൗലാനാ ചാലിലകത്തിൻ്റെ സേവനങ്ങളെയും വെട്ടം അബ്ദുല്ലാ ഹാജിയുടെ പ്രബോധനരംഗത്തെ ത്യാഗോജ്ജ്വല പ്രവർത്തനങ്ങളെയും അദ്ദേഹം അനുസ്മരിച്ചു.
കെ.എൻ.എം.ജില്ലാ സെക്രട്ടറി എൻ. കുഞ്ഞിപ്പ മാസ്റ്റർ അദ്ധ്യക്ഷനായി.
മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.കുഞ്ഞുട്ടി മുഖ്യാതിഥിയായി.
മംഗലം പഞ്ചായത്ത് 1 -ാം വാർഡ് മെമ്പർ ഷബീർ മാസ്റ്റർ, കെ.എൻ. എം ജില്ലാവിഭ്യാഭ്യാസ കൺവീ ണർ അശ്റഫ് ചെട്ടിപ്പടി, കെ.എൻ.എം.മണ്ഡലം സെക്രട്ടറി ജവഹർ മഹമൂദ്, മുഫത്തി ശ്പി.കെ.ആബിദ് സലഫി,മദ്രസാ പി. ടി എ സെക്രട്ടറി ജലീൽ, കെ.എൻ.എം ശാഖാപ്രസിഡണ്ട് മുഹമ്മദ് മുസ്ത്വഫ , സെക്രട്ടറി സിദ്ദീഖ്, അബ്ദുസ്സലാം പി , ഇസ്മായിൽ പറവണ്ണ, അബ്ദുല്ല മാസ്റ്റർ പടിയം , പി.കെ. അബ്ദുല്ലക്കുട്ടി ഉണ്യാൽ, വെട്ടം റഷീദ് ഹാജി തുടങ്ങിയവർ പ്രസംഗിച്ചു. കെ.എൻ. എം വിദ്യാഭ്യാസ ബോർഡ് 2023 -24 വർഷത്തെ പൊതുപരീക്ഷയിൽ ജേതാക്കളായ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.