കൽപകഞ്ചേരി: കെ എൻ എം മർക്കസുദ്ദഅവ: സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന “തബ്സിറ” നിശാ തർബിയത്ത് ക്യാമ്പിൻ്റെ പുത്തനത്താണി മണ്ഡലം തല ഉദ്ഘാടനം ചെറവന്നൂർ സെൽവ സെൻററിൽ തുടക്കമായി. ക്യാമ്പ് പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഇബ്രാഹിം ബുസ്താനി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് സി കെ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.
നിബ്രാസ് അമീൻ രണ്ടത്താണി, ഡോ സി മുഹമ്മദ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.പി അബ്ദുൽ നാസർ,സി.റാഫിദ് ,ഫാത്തിമ ടിച്ചർ,
പി മുഹമ്മദ്, എം. പി അബ്ദുൽ മുനീർ എന്നിവർ സംസാരിച്ചു.
പുത്തനത്താണി ശാഖാ കൽപകഞ്ചേരി തണ്ണീർ ചാലിൽ സംഘടിപ്പിച്ച തർബിയത്ത് ക്യാമ്പ് മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡണ്ട് ഡോ. സി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അബുൽ കലാം ഒറ്റത്താണി മുഖ്യ പ്രഭാഷണം നിർവഹിച്ചു. പി പി അലിക്കുട്ടി അധ്യക്ഷത വഹിച്ചു. കെ അബൂ ഉമർ , സി കെ ഹുസൈൻ മാസ്റ്റർ,ജമീല ടീച്ചർ, കെ. പി ബാഷാ ബീഗം എന്നിവർ സംസാരിച്ചു.