കൽപകഞ്ചേരി: വ്യത്യസ്ത ആശയങ്ങളും, ആദർശങ്ങളും സ്വീകരിക്കുന്നതോടപ്പം മനുഷ്യത്വം എന്ന വികാരത്തിനൊപ്പം നിൽക്കാൻ ഓരോ വ്യക്തിക്കും സാധ്യമാകാണമെന്ന് കെ.എൻ.എം മാർക്കസുദ്ദഅവ പുത്തനത്താണി മണ്ഡലം കമ്മിറ്റി കടുങ്ങാത്തുകുണ്ടിൽ സംഘടിപ്പിച്ച മാനവികതാ സംഗമം അഭിപ്രായപ്പെട്ടു.വേദങ്ങൾ പ്രസരിപ്പിക്കുന്ന മാനവികതയുടെ സന്ദേശങ്ങൾ സ്വീകരിച്ചാൽ ലോകത്ത് ശാന്തി പുലരുമെന്നും സംഗമം കൂട്ടിചേർത്തു. “വിശ്വമാനവികതയ്ക്ക് വേദവെളിച്ചം” എന്ന പ്രമേയത്തിൽ 2024 ജനുവരി 25 മുതൽ 28 വരെ കരിപ്പൂർ വെളിച്ചം നഗറിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാനവികതാ സംഗമം പ്രമുഖ ആക്റ്റിവിസ്റ്റ് വി.ആർ അനൂപ് ഉത്ഘാടനം ചെയ്യും. കെ. അബുഉമർ ആദ്ധ്യക്ഷം വഹിച്ചു.എൻ.സി നവാസ് (ഐ.യു.എം.എൽ), പി.സി കബീർബാബു (സി.പി.ഐ.എം)സി. പി. നസീർ (ജമാഅത്തെ ഇസ്‌ലാമി) ഷാനവാസ് പറവന്നൂർ, സി. അബ്ദുൽജബ്ബാർ എന്നിവർ പ്രസംഗിച്ചു. റാഫിപേരാമ്പ്ര മുഖ്യപ്രഭാഷണം നടത്തി