Homeതിരൂർഅന്ധവിശ്വാസ പ്രചാരകർസമൂഹത്തെ ജീർണതയിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിയണം,കെ.എൻ.എം മർകസുദ്ദഅവ:

അന്ധവിശ്വാസ പ്രചാരകർസമൂഹത്തെ ജീർണതയിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിയണം,
കെ.എൻ.എം മർകസുദ്ദഅവ:

തിരുർ :അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവർ പൊതു സമൂഹത്തെ ജീർണ്ണതയിലേക്കാണ് നയിക്കുന്നതെന്നും അന്ധവിശ്വാസ പ്രചാരകർ പ്രസ്തുത ഉദ്യമത്തിൽ നിന്ന് പിന്തിരിയണമെന്നും കെ.എൻ.എം മർകസുദ്ദഅവ: മലപ്പുറം വെസ്റ്റ് ജില്ലാ കൗൺസിൽ മീറ്റ് അഭിപ്രായപ്പെട്ടു.  ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനമായ മുജാഹിദ്  സംഘടനകളിൽ  ചിലർ അന്ധവിശ്വാസ പ്രചാരകരായി മാറിയത് ലജ്ജാകരമാണെന്നും കൗൺസിൽ മീറ്റ് അഭിപ്രായപ്പെട്ടു. മുജാഹിദ് പ്രസ്ഥാനത്തിന്റെ ലേബളിൽ അന്ധവിശ്വാസ പ്രചാരണം അനുവദിക്കില്ലെന്നും, അത്തരക്കാരെ പൊതു സമൂഹം ഒറ്റപ്പെടുത്തണമെന്നും കൗൺസിൽ മീറ്റ് ആഹ്വാനം ചെയ്തു.
കെ.എൻ.എം.മർകസുദ്ദഅവ:സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു.
അബ്ദുൽ കരീം എഞ്ചിനീയർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഫൈസൽ നൻമണ്ട മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സി. മമ്മു സാഹിബ്, ജില്ലാ ഭാരവാഹികളായ ടി.ആബിദ് മദനി, മൊയ്തീൻ സുല്ലമി, പി. മൂസക്കുട്ടി മദനി, പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി, ടി. ഇബ്രാഹിം അൻസാരി, ഡോ.സി. മുഹമ്മദ് അൻസാരി, കെ.പി.അബ്ദുൽ വഹാബ്,നജീബ ടീച്ചർ, സി.എം. അസ്മ, കെ.ടി. ജസീറ, അബ്ദുൽ കരീം കെ പുരം , കെ. അബൂഉമർ, ടി. കെ. എൻ നാസർ,റഷാദ് പറവണ്ണ, നുബലാ അബ്ബാസ് പ്രസംഗിച്ചു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -