കൽപകഞ്ചേരി: ചെറായി മുനമ്പത്തെ വഖഫ് ഭൂമിയിൽ വർഷങ്ങളായി സ്ഥിരതാമസക്കാരായ ഒരു കുടുംബത്തെയും കുടിയിറക്കാതെ പ്രശ്നപരിഹാരത്തിന് സന്നദ്ധരായി മുന്നോട്ട് വന്നവരെ വിശ്വാസത്തിലെടുത്ത് എത്രയും വേഗം പ്രശ്നം രമ്യമായപരിഹരിക്കാൻ സർക്കാർ മുന്നോട്ടു വരണമെന്ന് കെ എൻ എം മർക്കസുദ്ദഅവ: പുത്തനത്താണി മണ്ഡലം എൻറിച്ച് കോൺക്ലേവ് സമ്മേളനം ആവശ്യപ്പെട്ടു.
വഖഫ് വിഷയത്തെ സാമുദായിക പ്രശ്നമായി അവതരിപ്പിച്ച് ചിദ്രശക്തികൾക്ക് മുതലൊടുക്കാൻ അവസരം നൽകി വർഗ്ഗീയ ധ്രുവീകരണവും,
അതുവഴി വോട്ട് ബാങ്ക് ഏകീകരണവുമാണ് സംഘ്പരിവാർ ലക്ഷ്യമാക്കുന്നത്. പ്രശ്നപരിഹാരത്തിന് വരുത്തുന്ന കാലവിളമ്പം വർഗ്ഗീയ സംഘടനകൾക്ക് അജണ്ടകൾ നടപ്പിലാക്കാനുള്ള അവസരം നല്കലായിരിക്കുമെന്ന് സമ്മേളനം മുന്നറിയിപ്പു നല്കി. ‘വഖഫ്’ എന്നതിനെ ഭീകരമായ വിഷയമാക്കി അവതരിപ്പിച്ച് വഖഫ് ഭേദഗതി നിയമത്തിന് ജനപിന്തുണ നേടിയെടുക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ സമ്മേളനം അപലപിച്ചു. മാമ്പ്ര മദ്രസാ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി മമ്മു കോട്ടക്കൽ ഉത്ഘാടനം ചെയ്തു. ടി. ആബിദ് മദനി ആദ്ധ്യക്ഷം വഹിച്ചു. എം. ടി. മനാഫ് മാസ്റ്റർ, പി. സുഹൈൽസാബിർ, സി.വി. അബ്ദുലത്തീഫ്, എ. കെ. എം. അബ്ദുൽമജീദ്, എം. ടി. അബ്ദുലത്തീഫ്, സി. ഫാത്തിമ, എൻ. ഫയാസ്, കെ. ടി. ജസീറ, വി. ടി. അബ്ദുറഹിമാൻ ,സി. നിദഫെബിൻ പ്രസംഗിച്ചു. കെ. എൻ. എം, പുത്തനത്താണി മണ്ഡലം ഭാരവാഹികളായി കെ. അബൂഉമർ (പ്രസിഡന്റ് ), സി. അബ്ദുൽജബ്ബാർ (സെക്രട്ടറി ), മുജീബ് റഹിമാൻ കണ്ണാടൻ (ട്രഷറർ), എം. ജി. എം ഭാരവാഹികളായി ഇ.നസീമ (പ്രസിഡന്റ് ), ഇ.ഒ.റന്ന (സെക്രട്ടറി), വി.പി.റജുല (ട്രഷറർ), ഐ. ജി. എം ഭാരവാഹികളായി സി.നജഷെറിൻ (പ്രസിഡന്റ്), ബി. മിന്നസുലൈമാൻ (സെക്രട്ടറി), എ. കെ. തൻസീം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.