കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ താനൂർ സബ് ജില്ല എൽ.എസ്.എസ് യു.എസ്.എസ് മാതൃകാ പരീക്ഷ സമാപിച്ചു. എസ്.എം.യു.പി.എസ് താനൂർ, എ.എം.എൽ.പി.എസ് കടുവാളൂർ, എ.എം.യു.പി.എസ് അരീക്കാട്, ജി.വി.എച്ച്.എസ്.എസ് ചെട്ടിയാം കിണർ, എ.എം.യു.പി.എസ് പാറക്കൽ എന്നീ അഞ്ച് കേന്ദ്രങ്ങളിലായി 1700 വിദ്യാർഥികൾ പരീക്ഷ എഴുതി. സബ്ജില്ല തല ഉദ്ഘാടനം താനൂർ എസ്.എം.യു.പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സൽമത്ത് നിർവഹിച്ചു. കെ.എസ്.ടി.യു താനൂർ സബ് ജില്ല പ്രസിഡൻ്റ് സി. അൻസാർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷെബ്ന ആശിഖ്, കെ.കെ ഫാത്തിമ, കെ.പി അബ്ദുൽ ജലീൽ, എ നൗഷാദ്, എ ഷറഫുദ്ധീൻ, ഫസീഹ് അബ്ദുല്ല, കെ നംഷീഖ്, സവാദ്, ദുൽകിഫ്‌ലി എന്നിവർ സംസാരിച്ചു.