കൽപകഞ്ചേരി :
നിർദ്ദിഷ്ട മംഗളുരു – രാമേശ്വരം ട്രെയിനിന് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ റെയിവേ തയ്യാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് പുത്തനത്താണി സോൺ കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാമേശ്വരം എക്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കുമെന്നായിരുന്നു ജില്ലയുടെ പ്രതീക്ഷ. ഈ ട്രെയിൻ കടന്നുപോകുന്ന മറ്റ് ജില്ലകളിലെല്ലാം സ്റ്റോപ്പ് അനുവദിച്ചപ്പോഴും മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിനെ ഒഴിവാക്കി. ഇതിനാൽ ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ ഏർവാടി , രാമേശ്വരം, പഴനി, എന്നീ സ്ഥലങ്ങൾ സന്ദർശിക്കാൻ ജില്ലയിലെ തീർത്ഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. കുടാതെ കച്ചവടാവശ്യാർത്ഥം കൂടുതൽ പേർ ആശ്രയിക്കുന്ന മധുര, പൊള്ളാച്ചി പോലുള്ള സ്ഥലങ്ങൾക്ക് പോകുന്ന കൂടുതൽ പേർ ആശ്രയിക്കുന്ന തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തത് കാരണം യാത്രാ സൗകര്യമാണ് നിഷേധിക്കപ്പെടുന്നത്. ജില്ലയോടുള്ള റയിൽവേയുടെ ഇത്തരം കടുത്ത അവഗണന അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സോൺ പ്രസിഡൻ്റ് അബ്ദുൽ മജീദ് മുസ് ലിയാർ ആതവനാട് അധ്യക്ഷത വഹിച്ചു. മുഹമ്മദ് അലി പുത്തനത്താണി പ്രമേയം അവതരിപ്പിച്ചു.