Homeകേരളംകേരള ജേർണലിസ്റ്റ്സ് യൂണിയൻ  സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 24, 25 തീയതികളിൽ തിരൂരിൽ; ബ്രോഷർ പ്രകാശനം...

കേരള ജേർണലിസ്റ്റ്സ് യൂണിയൻ  സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 24, 25 തീയതികളിൽ തിരൂരിൽ; ബ്രോഷർ പ്രകാശനം മന്ത്രി വി. അബ്ദുറഹിമാൻ  നിർവ്വഹിച്ചു

തിരൂർ: രാജ്യത്തെ ഏറ്റവും വലിയ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ്റെ അംഗീകാരമുള്ള കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെജെയു) സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 24, 25 തീയതികളിൽ തിരൂർ തുഞ്ചൻ പറമ്പിൽ നടക്കും. സമ്മേളന ബ്രോഷർ മന്ത്രി വി. അബ്ദുറഹിമാൻ പ്രകാശനം ചെയ്തു. സംഘാടക സമിതി അംഗങ്ങളായ പി.കെ.രതീഷ്, എ.പി. ഷഫീഖ്, വി.കെ. റഷീദ്, വിനോദ് തലപ്പള്ളി, റഷീദ് തലക്കടത്തൂർ, ബൈജു അരിക്കാഞ്ചിറ എന്നിവർ ഏറ്റുവാങ്ങി. 25 ന് തുഞ്ചൻ പറമ്പിൽ നടക്കുന്ന സമ്മേളനം മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. എം എൽഎമാരായ കുറുക്കോളി മൊയ്തീൻ, ഡോ:കെ.ടി. ജലീൽ, അഡ്വ : എൻ. ഷംസുദ്ധീൻ എന്നിവർ പങ്കെടുക്കും.
ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ അധ്യക്ഷൻ ശ്രീനിവാസറെഡി, സെക്രട്ടറി ജനറൽ ബൽവീന്ദർ സിഗ് ജമ്മു, മുൻ പ്രസിഡൻ്റും ദേശീയ സ്‌റ്റിയറിങ്ങ് കമ്മിറ്റി അംഗവുമായ എസ്.എൻ. സിൻഹ നാഷനൽ , സംസ്ഥാന നേതാക്കൾ പങ്കെടുക്കും. സമ്മേളനത്തിൽ സംസ്ഥാനത്തെ 200 പ്രതിനിധികൾ പങ്കെടുക്കും.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -