സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിലേക്ക് യാത്ര തിരിച്ചു. കുടുംബത്തോടൊപ്പം പുലർച്ചെ കൊച്ചി വിമാനത്താവളത്തിൽ നിന്നാണ് യാത്ര. വിവിധ ജില്ലകളിലെ പൊതുപരിപാടികൾ മാറ്റിവച്ചാണ് മുഖ്യമന്ത്രിയുടെ യാത്ര. പൊതുപരിപാടികൾ പിന്നീട് നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.