കൽപകഞ്ചേരി: കാവുംപടി ശ്രീ ഐവന്ത്രൻ പരദേവതാ ക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡല മഹോത്സവത്തിന് നവംബർ 16 ന് കൊടിയേറും. 41 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ഡിസംബർ 26ന് കൊടി വരവുകളോടെ സമാപിക്കും. ഉൽസത്തോടനുബന്ധിച്ച് എല്ലാ ദിവസവും വിശേഷാൽ പൂജ, ത്രികാല പൂജ, മാലചാർത്തൽ, ചുറ്റുവിളക്ക്, ഭജന അന്നദാനം എന്നിവ ഉണ്ടായിരിക്കും. മണ്ഡലം 41 ന് രാവിലെ മണ്ഡലപൂജയും നടക്കും. ഡിസംബർ 13 ന് വെള്ളിയാഴ്ച തൃക്കാർത്തിക വിളക്ക്, 24 ന് ചൊവ്വാഴ്ച കലവറ നിറക്കൽ, 25 ന് രാവിലെ 10 മണിക്ക് നൃത്തനൃത്യങ്ങൾ, 11 മണിക്ക് ഭക്തി പ്രഭാഷണം, ഉച്ചക്ക് 1 മണിക്ക് സമൂഹസദ്യ, 2 മണിക്ക് നൃത്തനൃത്യങ്ങൾ, രാത്രി 7 മണിക്ക് നൃത്തസന്ധ്യ, രാത്രി 8 മണിക്ക് സിനിമ പിന്നണി ഗായകൻ സന്നിദാനന്ദനും കാലിക്കറ്റ് വി ഫോർ യു ചേർന്ന് ഒരുക്കുന്ന മെഗാഷോ എന്നിവ നടക്കും. 26ന് രാവിലെ മണ്ഡല പൂജ, തായമ്പക, 10 മണിക്ക് നൃത്തനൃത്യങ്ങൾ, 11.30 ന് ഭക്തിഗാനമേള, സമൂഹസദ്യ, 2 മണിക്ക് നൃത്തനൃത്യങ്ങൾ, വൈകു. 6:30 ന് തായമ്പക, രാത്രി എട്ടുമണി മുതൽ കൊടിവരവുകൾ എന്നിവ നടക്കും