Homeകേരളം16 കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; 55കാരനായ സിപിഎം നേതാവും സുഹൃത്തും അറസ്റ്റില്‍

16 കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; 55കാരനായ സിപിഎം നേതാവും സുഹൃത്തും അറസ്റ്റില്‍

കാസർകോട് പോക്‌സോ കേസില്‍ സിപിഎം പ്രാദേശിക നേതാവും സുഹൃത്തും അറസ്റ്റില്‍. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസില്‍ സിപിഎം പ്രാദേശിക നേതാവ് എംവി തമ്ബാൻ (55), ഇയാളുടെ സുഹൃത്ത് സജി (51) എന്നിവരാണ് അറസ്റ്റിലായത്.കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് 16കാരി ഗർഭിണിയാണെന്ന് വീട്ടുകാർ അറിഞ്ഞതെന്നാണ് വിവരം സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായ എം വി തമ്ബാനും, സുഹൃത്ത് സജിയും ചേർന്ന് നിരവധി തവണ പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

വയറുവേദനയെ തുടർന്ന് കഴിഞ്ഞ മാസം ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം സജിയും ഉണ്ടായിരുന്നു. കുട്ടി ഗർഭിണിയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നെങ്കിലും സജി ഇക്കാര്യം മാതാപിതാക്കളില്‍ നിന്ന് മറച്ചുവെക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയില്‍ വീണ്ടും പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്. 16വയസായിട്ടേയുള്ളുവെന്ന് കുട്ടി പറഞ്ഞതോടെ ആശുപത്രി അധികൃതർ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -