ബെംഗളൂരു: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തില്‍ അകപ്പെട്ട കുടുംബങ്ങള്‍ക്കായി 100 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ. ‘വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക കേരളത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. ഞങ്ങളുടെ പിന്തുണ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുകയും കര്‍ണാടക 100 വീടുകള്‍ ദുരന്തബാധിതര്‍ക്ക് നിര്‍മിച്ച് നല്‍കുകയും ചെയ്യും. നമ്മള്‍ ഒരുമിച്ച് പുനര്‍നിര്‍മിക്കുകയും പ്രത്യാശ പുനഃസ്ഥാപിക്കുകയും ചെയ്യും’ -സിദ്ധരാമയ്യ ‘എക്‌സി’ല്‍ കുറിച്ചു.
കര്‍ണാടകയുടെ തീരുമാനത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍ എന്നിവര്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നന്ദി പറഞ്ഞു.