കൽപകഞ്ചേരി: വയനാട്ടിലെ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് കന്മനം എ.എം.യു.പി സ്കൂൾ വീട് നിർമ്മിച്ചു നൽകും.
പദ്ധതിയുടെ പ്രഖ്യാപനവും സാമ്പത്തിക സമാഹരണവും വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.സി നജ്മത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡൻ്റ് ഹാരിസ് ചെമ്പയിൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക എൻ. ജയശ്രീ, ടി.പി. നഷീദ അൻവർ, നഫീസ തിരുത്തി. നാസർ കമ്പിൽ, കൂടയത്ത് അലി, പി.ലത, അജിത് ജോൺ, പി.കെ. രമേശൻ, ഹംസ, കെ.പി. ഇസ്മയിൽ, ടി.പി. നിസാർ, സ്കൂൾ ലീഡർ മുഹമ്മദ് റയ്യാൻ സൈൻ എന്നിവർ സംസാരിച്ചു.
കന്മനം എ.എം.യു.പി സ്കൂൾ നിർമ്മിച്ചു നൽകുന്ന വീടിൻ്റെ പ്രഖ്യാപനവും സാമ്പത്തിക സമാഹരണവും പി.സി നജ്മത്ത് ഉദ്ഘാടനം ചെയ്യുന്നു.