കൽപകഞ്ചേരി: കൽപകഞ്ചേരി തോഴന്നൂരിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രിയിലേക്ക് ഗ്യാസ് അടുപ്പുകൾ നൽകി. മുതുവാട്ടിൽ മുജീബ് റഹ്മാനാണ് ആശുപത്രിയിലേക്ക് അടുപ്പുകൾ നൽകിയത്. കെ.എം.എഫ് വളാഞ്ചേരി ഏരിയ സെക്രട്ടറി കെ. റൈഹാനത്തിൽ നിന്ന് മെഡിക്കൽ ഒഫീസർ ഡോ. കെ. സിറാജുദ്ദീൻ ഏറ്റുവാങ്ങി. ഡോ. ജുബൈരിയ, ഡോ. ഫസീല, ജീവനക്കാരായ ഷീന, അരവിന്ദ് മോഹൻ, അബിജിത്ത്, ജിഷി, ജോയ്‌സി എന്നിവർ പങ്കെടുത്തു.