കൽപകഞ്ചേരി: കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം 2024-25 വർഷത്തേക്കുള്ള വികസന സെമിനാർ കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വഹീദ അധ്യക്ഷത വഹിച്ചു.
പദ്ധതി രേഖ വൈസ് പ്രസിഡന്റ് അടിയാട്ടിൽ ബഷീർ അവതരിപ്പിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ, കാർഷികം, കാർഷികേതരം, സാമൂഹ്യക്ഷേമം, കുട്ടികൾ, വൃദ്ധർ, വനിതകൾ, ഭിന്നശേഷിവിഭാഗങ്ങൾ, തുടങ്ങിയ വിഭാഗങ്ങൾക്കായി കരട് പദ്ധതി രേഖയിൽ പ്രത്യേക നിർദ്ദേശങ്ങൾ വന്നു. അംഗങ്ങളായ സി.പി. ജുബൈരിയ, ടി.പി ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു
എ.വി. സലീജ സ്വാഗതവും സെക്രട്ടറി പി.കെ വനജ നന്ദിയും പറഞ്ഞു.