കൽപകഞ്ചേരി: വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്ന് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് കൽപകഞ്ചേരി മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെൻ്റ് മൈൽസ് സഹായം എത്തിച്ചു നൽകി.
വിവിധ ക്ലബ്ബുകൾ, വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവരുടെ സഹായത്തോടെയാണ് 139 ബോക്സുകളിലായി ഭക്ഷണവും വസ്ത്രങ്ങളും എത്തിച്ചു നൽകിയത്.
മൈൽസ് കോഡിനേറ്റർ ഷമീം കള്ളിയത്ത്, വളണ്ടിയേഴ്സ് കോഡിനേറ്റർ സനാഹു റഹ്മാൻ, മൈൽസ് വളണ്ടിയേഴ്സ്, ബാഫഖി ബി-എഡ് എൻ.എസ്.എസ് വിദ്യാർഥികൾ എന്നിവർ നേതൃത്വം നൽകി. മൈൽസ് അഡ്മിനിസ്ട്രേറ്റർ അഷ്കർ അലി കാരത്തോട് വിംസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് അംഗം യു. ബഷീറിന് സഹായം കൈമാറി. ഡോ. ഗോപകുമാരൻ കർത്താ, ഡോ. ഷാനവാസ് പള്ളിയാൽ, സൂപ്പി കലങ്ങോടൻ, കെ.വി ഹസീം, ബഷീർ എന്നിവർ പങ്കെടുത്തു.