കൽപകഞ്ചേരി: കൽപകഞ്ചേരി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ 1976 – 77 എസ്.എസ്.എൽ.സി ബാച്ച് സ്കൂളിലേക്ക് ഡിജിറ്റൽ പ്രിൻ്റർ കൈമാറി. കുറുക്കോളി മൊയ്തീൻ എം.എൽ.എ എച്ച്.എം പി സിനിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം എ.ഇ.ഒ വി.കെ ഹരീഷ്, പി.ടി.എ പ്രസിഡൻ്റ് എ.പി മുസ്തഫ, കാലടി റസാഖ്, പി.സി ഇസ്ഹാഖ്, മുസ്തഫ തയ്യിൽ, സി.എസ്.എം യൂസുഫ്, എൻ.വി ഉണ്ണികൃഷ്ണൻ അലി വാരണാക്കര, കടലായി അഹമ്മദ്, തയ്യിൽ ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.