കൽപകഞ്ചേരി: ഹിരോഷിമ–നാഗസാക്കി ദിനത്തോടനുബന്ധിച്ച് കല്ലിങ്ങൽ പറമ്പ് എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിൽ ജെ.ആർ.സി. വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ റാലിയും ഒപ്പുശേഖരണവും നടത്തി. യുദ്ധവിരുദ്ധ റാലി സ്‌കൂൾ മാനേജർ അബ്ദുൽ ലത്തീഫ് ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാനാധ്യാപകൻ ദേവരാജ്, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീലത, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ്, ജെ.ആർ.സി. കൗൺസിലേഴ്‌സ് ഷൈമ, ജ്യോതി, ഷഹന, സി.എ.ഒ മുഹമ്മദ് ചുങ്കത്ത് എന്നിവർ സംസാരിച്ചു.