കൽപകഞ്ചേരി: കല്ലിങ്ങൽ പറമ്പ് എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, യു.എസ്.എസ് ജേതാക്കളെ അനുമോദിക്കലും, പൊളിറ്റിക്കൽ സയൻസിൽ അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ പി വഹീദയെ അനുമോദിക്കൽ ചടങ്ങും സംഘടിപ്പിച്ചു .അഡ്വ. ഹാരിസ് ബീരാൻ എം.പി ഉദ്ഘാടനം ചെയ്തു. കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
36 യു.എസ്.എസ് ജേതാക്കളെയും എസ്.എസ്.എൽ.സിയിൽ മികച്ച വിജയം നേടിയ 83 പ്രതിഭകളെയും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ 70 കുട്ടിക ളെയും ഉപഹാരം നൽകി അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് സിപി രാധാകൃഷ്ണൻ, മാനേജർ കോട്ടയിൽ അബ്ദുൽ ലത്തീഫ്, കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വ. അബ്ദുൽ റാഷിദ് പള്ളിമാലിൽ, ഷാജി ജോർജ്, അഡ്വ : സബീന, മുജീബ് റഹ്മാൻ, എറമു ജാവിദ് അഹമ്മദ്, നിഖിൽ, പ്രിൻസിപ്പാൾ ഷാജി മാത്യു എന്നിവർ സംസാരിച്ചു. സി.എ.ഓ മുഹമ്മദ് ചുങ്കത്ത്, പി. മഖ്ബൂൽ, വി.ടി.മാനു, കൊ നാസർ, ഫൈസൽ രണ്ടത്താണി, റാബിയ, ജംഷിദ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ലഹരിക്കെതിരെ ബോധവൽക്കരണ നാടകവും നടത്തി.