കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിക്കുന്ന സപ്ലൈകോ ഗോഡൗണിൽ നിന്നും 2,78,74579 രൂപയുടെ റേഷൻ ഭക്ഷ്യസാധനങ്ങൾ കാണാതായ സംഭവത്തിൽ പ്രതിഷേധിച്ച് കടുങ്ങാത്തുകുണ്ട് ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രവർത്തകർ ഗോഡൗണിൽ ഉപരോധ സമരം നടത്തി. താഴെക്കിടയിലുള്ള ജീവനക്കാരെ മാത്രം സസ്പെൻഡ് ചെയ്തത് കൊണ്ട് കാര്യമില്ല ഡിപ്പോ മാനേജർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടത്തണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു.
ഓഫീസ് ഇൻ ചാർജുള്ള സുനീർ എന്ന ഉദ്യോഗസ്ഥനെ ഒരു മണിക്കൂറോളം പ്രതിഷേധക്കാർ ഉപരോധിച്ചു.
തുടർന്ന് കൽപകഞ്ചേരി എസ്.ഐ വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി യൂത്ത് ലീഗ് പ്രവർത്തകരായ എ.പി സബാഹ്, റിയാസ് പാറക്കൽ, ജൗഹർ കുറുക്കോളി, മൻസൂർ പാറമ്മൽ, ടി.പി. ജാബിർ, ഉബൈദ്, നസീബ് റഹ്മാൻ കുറുക്കോളി, ഷിഹാബ് എന്നിവരെ അറസ്റ്റ് ചെയ്തു നീക്കി.