കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് സപ്ലൈകോ ഗോഡൗണിൽ നിന്നും രണ്ടേമുക്കാൽ കോടി രൂപയുടെ ഭക്ഷ്യധാന്യങ്ങൾ കാണാതായ സംഭവത്തിൽ പ്രതിഷേധിച്ച്
സി.പി.എം കൽപകഞ്ചേരി, വളവന്നൂർ
ലോക്കൽ കമ്മറ്റികളുടെ
ആഭിമുഖ്യത്തിൽ കടുങ്ങാത്തുകുണ്ട് സപ്ലൈകോ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച് ധർണയും നടത്തി.
കടുങ്ങാത്തുകുണ്ട് ടൗണിൽ നിന്നും ആരംഭിച്ച മാർച്ച് ഗോഡൗൺ കവാടത്തിന് മുന്നിൽ പോലീസ് തടഞ്ഞു.
സി.പി.എം തിരൂർ ഏരിയ സെക്രട്ടറി അഡ്വ. ഹംസക്കുട്ടി മാർച്ച് ഉദ്ഘാടനം ചെയ്തു. അഴിമതി
നടത്തിയ കുറ്റവാളികളെ
മുഴുവൻ അറസ്റ്റ് ചെയ്യണമെന്നും, ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം
നടത്തണമെന്നും അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചു വിടണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. അമീർ ഇളയോടത്ത് അധ്യക്ഷത വഹിച്ചു. കോട്ടയിൽ ഷാജി
ത്ത്, പി. സൈതുട്ടി, പി.സി കബീർ ബാബു തുടങ്ങിയവർ സംസാരിച്ചു