കടുങ്ങാത്തുകുണ്ട്: ഇക്കഴിഞ്ഞ ദിവസം കടുങ്ങാത്തുകുണ്ട് ഈങ്ങേങ്ങപടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൽ മരണപ്പെട്ടു. കുറുകത്താണി കവുങ്ങലപ്പടിയിൽ താമസിക്കുന്ന മുതുകാട്ടിൽ ഷൗക്കത്തലിയാണ് വെള്ളിയാഴ്ച്ച രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കടുങ്ങാത്തുകുണ്ട് ഭാഗത്തുനിന്ന് കുറുകത്താണിയിലേക്ക് പോകുന്ന സ്കൂട്ടറും എതിരെ വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചത്.