കൽപകഞ്ചേരി: വയനാട്ടിലെ ദുരിതബാധിതർക്ക് ഡി.വൈ.എഫ്.ഐ നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണ ഫണ്ട് കണ്ടെത്തുന്നതിനായി അതിജീവനത്തിന്റെ ചായക്കട എന്ന പേരിൽ ഡി.വൈ.എഫ്.ഐ വളവന്നൂർ മേഖല കമ്മറ്റി കടുങ്ങാത്തുകുണ്ട് ടൗണിൽ സായാഹ്ന തട്ടുകട നടത്തി.
വൈകുന്നേരം മൂന്നു മണിക്കാരംഭിച്ച തട്ടുകട രാത്രി എട്ടുമണി വരെ പ്രവർത്തിച്ചു. പി.സി കബീർ ബാബു, ഇ. അമീർ, വി. പ്രേംകുമാർ, സി.പി. മുഹമ്മദ്, വി. പ്രജോഷ്, മൻസൂർ, രാധിക, അസ്ലഹ്, സലാഹു, ജിഷ്ണേന്ദു എന്നിവർ നേതൃത്വം നൽകി.
ഡി.വൈ.എഫ്.ഐ കൽപകഞ്ചേരി മേഖലാ കമ്മിറ്റി പുത്തനത്താണി ദാമോദരൻ പടിയിൽ അതിജീവനത്തിന്റെ ചായക്കട നടത്തി. സുമിൽ, അൻഷിദ, സംജാത്, അരുൺ തുടങ്ങിയവർ നേതൃത്വം നൽകി