കാടാമ്പുഴ: കാടാമ്പുഴ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പിറന്നാൾ സദ്യയുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള വിവാദങ്ങൾഅങ്ങേയറ്റം നിർഭാഗ്യകരമെന്ന് സി.പി.എം. പിറന്നാൾ സദ്യ ഇതുവരെ നടന്നുകൊണ്ടിരിക്കുന്ന രീതിയിൽ ഇലയിട്ട് വിളമ്പുന്നതിന് പകരം പാത്രം ഉപയോഗിച്ച് ബുഫെ സമ്പ്രദായത്തിലേക്ക് മാറ്റാനുള്ള എക്സി ക്യൂട്ടീവ് ഓഫീസറുടെ തീരുമാനത്തിനെതിരെ വിശ്വാസികൾക്കിടയിൽ വ്യാപകമായ പ്രതിഷേതമാണ് നടന്നുകൊണ്ടിരിക്കുന്നത്. വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ഏകപക്ഷീയമായ തീരുമാനമാണ് ഇക്കാര്യത്തിൽ നടപ്പാക്കിയിട്ടുള്ളത്. ഈ വിഷയം ദേവസ്വത്തിനെതിരെയും സർക്കാറിനെതിരേയും ക്ഷേത്ര വിശ്വാസികൾ മാറുന്നതിനുവേണ്ടി ബിജെപിയും കോൺഗ്രസ്സും ഒറ്റക്കെട്ടായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എൽഡിഎഫ് സർക്കാരിനും സിപിഎം പാർട്ടിക്കും എതിരായി വിശ്വാസികളെ തിരിച്ചു വിടുന്ന വർഗീയ സ്വഭാവമുള്ള പ്രചരണങ്ങളാണ് ഇക്കൂട്ടർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ വിശ്വാസി സമൂഹം ജാഗ്രത പുലർത്തണമെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ തെറ്റായ നടപടി തിരുത്തണമെന്നും സി.പി.എം കാടാമ്പുഴ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.