കൽപകഞ്ചേരി: കല്ലിങ്ങൽ പറമ്പ് എംഎസ്എം ഹയർ സെക്കന്ററി സ്കൂളിലെ ജെആർസി യൂണിറ്റ് ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. എംഎസ്എംഎച്എസ്എസ് കല്ലിങ്ങൽ പറമ്പ് ജെആർസി യൂണിറ്റ് ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ചു യുദ്ധ വിരുദ്ധ റാലി സങ്കടിപ്പിച്ചു .സ്കൂൾ ഹെഡ്മാസ്റ്റർ എൻ അബ്ദുൽ വഹാബ് മാസ്റ്റർ യുദ്ധ വിരുദ്ധ റാലി ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നിർവഹിച്ചു . സ്കൂൾ മാനേജർ കോട്ടയിൽ അബ്ദുൽ ലത്തീഫ് മുഖ്യാഥിതി ആയിരുന്നു. സോഷ്യൽ സയൻസ് അദ്ധ്യാപകൻ ആഷിഖ് പടിക്കൽ യുദ്ധ വിരുദ്ധ സന്ദേശം നൽകി. അധ്യാപകരായ ജുബൈർ എം.കെ, ഷൈമ പി.പി,ജ്യോതി ലക്ഷ്മി,ജസ്‌ന കെ.വി റാലിക്ക് നേതൃത്വം നൽകി.