തിരൂർ: ജൂനിയർ ചേംബർ ഇൻറർ നാഷണൽ പുത്തനത്താണി ചാപ്റ്റർ പ്രസിഡണ്ടായി ഡോ. ഹാജറ അലോവർ തെരഞ്ഞെടുക്കപ്പെട്ടു. ഇരുപത് വർഷത്തിനിടെ ആദ്യമായാണ് ജെസിഐ പുത്തനത്താണി ചാപ്റ്ററിൽ ഒരു വനിത അധ്യക്ഷ സ്ഥാനത്ത് വരുന്നത്. അലോവർ ഫാർമ കമ്പനിയുടെ സിഇഒയും കോട്ടക്കൽ യെല ക്ളിനിക് ഡയരക്ടർ കൂടിയാണ് ഡോ. ഹാജറ. ഭർത്താവ്: അഡ്വ. ഫൈസൽ ബാബു (മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി) മക്കൾ: ഫിദൽ, മറിയ, എമി.