തിരൂർ: നഗരസഭയിൽ മഞ്ഞപ്പിത്തം ബാധിച്ച് 28 പേർ ചികിത്സ തേടി. 22-ാം വാർഡിൽ കോരങ്ങത്ത് 22 പേരും 23-ാം വാർഡിൽ ആറു പേരു മാണ് ചികിത്സ തേടിയത്. ആശ വർക്കർമാരുടെ നേതൃത്വത്തിൽ ഇരുവാർഡുകളിലും ക്ലോറിനേഷൻ നടത്തി. ജില്ലാ ആശു പത്രിയിൽനിന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി ബോധവത്കരണവും നടത്തി. അതിനിടെ, നഗരസഭയിലെ തെക്കനന്നാര പ്രദേശത്ത് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു. നാലു പേർ ചികിത്സ തേടിയിട്ടുണ്ട്. നഗരസഭാ ഓഫീ സിൽനിന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെത്തി കൊതുകിനെ നശിപ്പിക്കാൻ ഫോഗിങ്ങും ബോധവത്കരണവും നടത്തി.