രണ്ടത്താണി: ഇരുപത്തഞ്ചാം വാർഷിക സമ്മേളന പദ്ധതികളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രത്യേക ഇടം നൽകിയ രണ്ടത്താണി ജാമിഅഃ നുസ്രത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് കേരള വഖഫ്, ഹജ്ജ്, കായിക മന്ത്രി വി അബ്ദുറഹ്മാൻ. രണ്ടത്താണി ജാമിഅഃ നുസ്റത് ഇരുപത്തഞ്ചാം വാർഷികമായ സിൽവറി നുസ്രത്തിന്റെ ഭാഗമായി പ്രദേശത്തെ ഇരുപത്തഞ്ച് ആതുര സേവന കേന്ദ്രങ്ങളിലേക്ക് ഉപകരണങ്ങൾ നൽകുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയിരുന്നു മന്ത്രി.
രണ്ടത്താണി, സ്വാഗത്വമാട്, മാറാക്കര റെഡ് സ്റ്റാർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററുകളിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, തെന്നല സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിലേക്ക് ബൈപപ് എന്നിവയാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യപ്പെട്ടത്.
‘വയനാടിനായി നുസ്റത്തിന്റെ പങ്ക്’ എന്ന പേരിൽ നുസ്റത് സ്ഥാപനങ്ങളിലെ വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച തുക വേദിയിൽ വെച്ച് മന്ത്രി ഏറ്റുവാങ്ങി.
ജാമിഅഃ നുസ്റത് പ്രസിഡന്റ് ഒ കെ അബ്ദുറഷീദ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത് മലപ്പുറം ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തി. അലി ബാഖവി ആറ്റുപുറം, സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി,
പൊന്മള മൊയ്‌ദീൻ കുട്ടി ബാഖവി, ഡോ. ഫൈസൽ അഹ്സനി രണ്ടത്താണി, സി കെ എം ദാരിമി മാരായമംഗലം, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പിഎം മൻസൂർ മാസ്റ്റർ, കൽപകഞ്ചേരി പഞ്ചായത്ത് മെമ്പർ ഷമീർ കാലൊടി, മാറാക്കര പഞ്ചായത്ത് മെമ്പർമാരായ ഫിറോസ് പള്ളിമാലിൽ, മുഹമ്മദാലി പള്ളിമാലിൽ , കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് ലൗലി മുഹമ്മദ് ഹാജി തുടങ്ങിയവർ സംസാരിച്ചു..