മലയാളിയെ കുടുക്കുടെ ചിരിപ്പിച്ച ചലച്ചിത്ര നടിയും ടെലിവിഷന്‍ അവതാരകയുമായ സുബി സുരേഷ് വിട പറഞ്ഞിട്ട് ഒരു വർഷം. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് സുബി സുരേഷിനെ മലയാളികള്‍ ഏറ്റെടുത്തത്. കലാഭവന്‍ മലയാളത്തിന് സമ്മാനിച്ച അതുല്യ കലാകാരി ആയിരുന്നു തൃപ്പൂണിത്തുറ സ്വദേശിയായ സുബി. പുരുഷന്മാര്‍ അടക്കി വാണിരുന്ന സ്റ്റേജ് ഷോകളില്‍ സുബിയുടെ ഒറ്റയാള്‍ പോരാട്ടങ്ങള്‍ ജനശ്രദ്ധയാകര്‍ഷിച്ചു. അവതാരകയുടെ കുപ്പായം അണിഞ്ഞപ്പോഴും അത് തുടര്‍ന്നു. സിനിമയിലും ഹാസ്യത്തെ ചേര്‍ത്തുനിര്‍ത്തി സുബി എന്ന കലാകാരി. ജീവിതത്തിന്റെ സുവര്‍ണ കാലഘട്ടത്തിലാണ് സുബി യാത്ര പറഞ്ഞത്.