തിരൂർ: യുവത്വം അംബേദ്കറെ വായിക്കുന്നു എന്ന പ്രമേയത്തിൽ ഐഎസ്എം തിരൂർ മണ്ഡലം സമിതി പറവണ്ണ ബീച്ചിൽ യുവ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി ഉദ്ഘാടനം ചെയ്തു. ഡാനിഷ് അരീക്കോട് മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി പോസ്റ്റർ പ്രദർശനം, സൗഹൃദ ചായ, ലഘുലേഖ വിതരണം സംഘടിപ്പിച്ചു. പൊതു ജനങ്ങൾക്ക് വേണ്ടി ഇന്ത്യൻ ഭരണഘടനയെ സംബന്ധിച്ചുള്ള ഓപ്പൺ ക്വിസ് മത്സരം ശ്രദ്ധേയയമായി. വിജയികൾക്കുള്ള സമ്മാന വിതരണോത്ഘാടനം കെ.എൻ.എം മർക്കസുദ്ദഅവ ജില്ലാ വൈസ് പ്രസിഡൻ്റ് സി.എം. പി മുഹമ്മദലി നിർവ്വഹിച്ചു. സഹീർ വെട്ടം അധ്യക്ഷത വഹിച്ചു. ഹുസൈൻ കുറ്റൂർ, ഇക്ബാൽ വെട്ടം, എം. സൈനുദ്ദീൻ , ജലീൽ വൈരങ്കോട്, യാസർ ചേന്നര ,
അനീസ് വലൂർ, ഹാറൂൺ പുല്ലൂർ എന്നിവർ പ്രസംഗിച്ചു.