തിരൂർ: മതനിരാസവും ആത്മീയ ചൂഷണവും ഒരുപോലെ സമൂഹത്തിന്റെ നിർഭയത്വവും സമാധാനവും തകർക്കുന്നതാണെന്ന് ഐഎസ് എം നവോത്ഥാന സംഗമം.
മതത്തെ മറയാക്കി ആത്മീയ ചികിത്സാ ചൂഷണങ്ങളും തട്ടിപ്പുകളും നടത്തുന്ന പ്രവണത സമൂഹത്തിൽ വർദ്ധിച്ചു വരുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു. മതം അനുശാസിക്കുന്ന സദാചാരമൂല്യങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ മാത്രമേ സമൂഹത്തിന് നിർഭയത്വം കൈവരിക്കാൻ സാധിക്കു എന്നും സംഗമം വിലയിരുത്തി.
‘മതം ആത്മീയത നിർഭയത്വം’ എന്ന വിഷയത്തിൽ ഐഎസ്എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി തിരൂരിൽ സംഘടിപ്പിച്ച നവോത്ഥാന സംഗമം കെ എൻ എം മർക്കസു ദ്ദഅവ ജില്ലാ സെക്രട്ടറി പ്രൊഫ. ടി ഇബ്രാഹിം അൻസാരി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം ജില്ലാ പ്രസിഡണ്ട് ഹബീബ് നിരോൽപാലം അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം .ടി മനാഫ് മാസ്റ്റർ ആമുഖഭാഷണം നടത്തി. അബ്ദുല്ലത്തീഫ് കരിമ്പുലാക്കൽ, ഡോ. ഇസ്മായിൽ കരിയാട്, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് റിഹാസ് പുലാമന്തോൾ, ജില്ലാ സെക്രട്ടറി നിയാസ് തെക്കരകത്ത്, ട്രഷറർ ആബിദ് റഹ്മാൻ, പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി, പി.മൂസക്കുട്ടി മദനി, ജസീറ ടീച്ചർ, ഇ ഒ ഫൈസൽ, ടി.ആബിദ് മദനി, ഇക്ബാൽ വെട്ടം, അബ്ദുൽ ഖയ്യൂo,ഹാരിസ് ടി. കെ. എൻ, മുനീർ, സി എം പി മുഹമ്മദലി പ്രസംഗിച്ചു.