ഇസ്‌ലാമിക പണ്ഡിതനും മുജാഹിദ് നേതാവുമായിരുന്ന കെ.സി മുഹമ്മദ് മൗലവി നിര്യാതനായി. 82 വയസായിരുന്നു. കെഎൻഎം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ്, കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന നിർവാഹക സമിതി അംഗം, കെഎൻഎം സംസ്ഥാന കൗണ്‍സിലർ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.പനമ്പാട് എയുപി സ്കൂളില്‍ അറബി അധ്യാപകനായിരുന്നു. കേരളത്തിലെ നിരവധി പള്ളികളില്‍ ഖത്തീബായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരിച്ചകം സലഫി മസ്ജിദ്, നൂറുല്‍ ഹുദാ മദ്രസ്സ എന്നിവയുടെ പ്രസിഡൻ്റായിരുന്നു. സകാത്ത് ഒരു പഠനം, സ്ത്രീ സ്വാതന്ത്ര്യം ഇസ്‌ലാമില്‍, ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചുണ്ട് .