തിരൂർ: ഇസ്ലാമിക് റിസർച്ച് സെന്റർ പ്രമുഖ പ്രസംഗകർക്കും സാമൂഹിക പ്രവർത്തകർക്കും ഏർപ്പെടുത്തിയ അവാർഡ് പ്രമുഖ പ്രബോധകനും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥിയുമായ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമിക്ക് സമ്മാനിച്ചു. ഹസ്സൻ ബാവ തറയിട്ടാൽ, അബ്ദുല്ലത്തീഫ് ഫൈസി വാഴക്കാട്, ഹുസൈൻ കഞ്ഞിപ്പുര അംഗങ്ങളായുള്ള അവാർഡ് കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം പാറമ്മലങ്ങാടി പൂഴിക്കുത്ത് തവക്കൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെന്റർ ഡയറക്ടർ അബൂബക്കർ ശർവാനി മഹൽ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ അവാർഡ് സമ്മാനിച്ചു.
ഐ ആർ സി യുടെ പ്രഥമ പുരസ്കാരത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ തിരഞ്ഞെടുത്തിരുന്നു. എൻ ബാവ മുസ്‌ലിയാർ വൈലത്തൂർ, മഹബൂബ് ആലുവ എന്നിവർക്കും നേരത്തെ സെന്റർ അവാർഡ് നൽകിയിരുന്നു.